
മുഹമ്മ: ദീർഘകാലം ബ്രാഞ്ച് സെക്രട്ടറിയും ചെറുവാരണത്തെ എൽ.സി മെമ്പറുമായിരുന്ന രവീന്ദ്രൻ പിള്ളയുടെ ഒന്നാം ചരമ ദിനത്തോട് അനുബന്ധിച്ച്, കെ.കെ കുമാരൻ പെയിൻ ആൻഡ് പാലിയേറ്റീവ് സൊസൈറ്റിക്ക് രവീന്ദ്രൻ പിള്ളയുടെ കുടുംബം കിടപ്പ് രോഗികൾക്ക് സഹായ ഉപകരണങ്ങൾ നൽകി. പാലിയേറ്റീവ് കമ്മറ്റിയുടെ ചെയർമാൻ എസ്. രാധാകൃഷ്ണൻ സഹായ ഉപകരണങ്ങൾ ഏറ്റുവാങ്ങി. രവീന്ദ്രൻ പിള്ളയുടെ ഭാര്യ രേഖ, മക്കളായ രാഹുൽ, വിമൽകൃഷ്ണ, പഞ്ചായത്ത് അംഗവും പാലിയേറ്റിവിന്റെ വാർഡ് സെക്രട്ടറിയുമായ ദീപുമോൻ, ബ്രാഞ്ച് സെക്രട്ടറി അശോകൻ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |