ആലപ്പുഴ: കേരള സ്മോൾ ഫാർമേഴ്സ് അഗ്രി ബിസിനസ് കൺസോർഷ്യം ഹോർട്ടികൾച്ചർ മേഖലയിൽ നവീന പദ്ധതികൾ ഏറ്റെടുത്ത് നടപ്പിലാക്കുന്നതിന് സാമ്പത്തിക സഹായം നൽകും. ഫാം പ്ലാൻ പദ്ധതിയുടെ ഭാഗമായി ബ്ലോക്കുകളിൽ രൂപീകരിച്ച കർഷക ഉൽപാദക സംഘങ്ങൾ, കർഷക ഉൽപാദക കമ്പനികൾ എന്നിവയ്ക്ക് അപേക്ഷിക്കാം. പഴങ്ങൾ, പച്ചക്കറികൾ, പൂക്കൾ, സുഗന്ധവ്യഞ്ജനങ്ങൾ, ഔഷധസസ്യങ്ങൾ, പ്ലാന്റേഷൻ വിളകൾ, കിഴങ്ങുവർഗങ്ങൾ, കൂൺ മുതലായ മേഖലകളിൽനിന്നുള്ളവർക്കാണ് ആനുകൂല്യം. മൊത്തം പദ്ധതി ചെലവിന്റെ 80 ശതമാനം സഹായമായി അനുവദിക്കും. അപേക്ഷകൾ മാർച്ച് 31ന് മുമ്പ് ലഭിക്കണം. ഫോൺ: 9383471983.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |