SignIn
Kerala Kaumudi Online
Friday, 23 October 2026 1.05 PM IST

നിക്ഷേപ സമാഹരണം നടത്തിയവർക്ക് ആദരം

g

ആലപ്പുഴ: ദേശീയ സമ്പാദ്യ പദ്ധതി വകുപ്പിന്റെ ആഭിമുഖ്യത്തിൽ കഴിഞ്ഞ സാമ്പത്തിക വർഷം ജില്ലയിൽ മികച്ച നിക്ഷേപ സമാഹരണം നടത്തിയ ഏജന്റുമാരെയും സ്‌കൂളിനെയും ആദരിച്ചു. ഉദ്ഘാടനവും പുരസ്‌കാര വിതരണവും ജില്ലാകളക്ടർനിർവഹിച്ചു.നദുവത്തുൽ ഇസ്ലാം യു.പി സ്‌കൂളിലെ പ്രഥമാദ്ധ്യാപിക കെ.എം.ജസീന,മഹിളാ പ്രധാൻ ഏജന്റ് ആർ.ശ്രീകുമാരി അമ്മ, സ്റ്റാൻഡേർഡൈസ്ഡ് ഏജൻസി സിസ്റ്റംഏജന്റ് വി.മോഹൻകുമാർ തുടങ്ങിയവർക്കാണ് പുരസ്‌കാരം നൽകിയത്.ദേശീയ സമ്പാദ്യ പദ്ധതി ജില്ലാ ഡെപ്യൂട്ടി ഡയറക്ടർ കെ.എസ്.പ്രശാന്ത് അദ്ധ്യക്ഷനായി.ജില്ലാ അസി.ഡയറക്ടർ വി.ജി.ജോൺ,അഡീഷണൽ ഡയറക്ടർ പി.അജിത് കുമാർ, നീനുദയാപ്രകാശ്, വി.രാജീവ്, പി.ഹെലൻ കുഞ്ഞുകുഞ്ഞ്,എം.വൈ.ജോൺസൺ തുടങ്ങിയവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL