SignIn
Kerala Kaumudi Online
Friday, 23 October 2026 1.06 PM IST

ലഹരിവിരുദ്ധ ക്യാമ്പയിൻ

hh

ആലപ്പുഴ: എടത്വ സെന്റ് മേരീസ് ഗേൾസ് ഹൈസ്‌കൂളിൽ ലഹരി - അക്രമ വിരുദ്ധ ബോധവത്ക്കരണ ക്യാമ്പയിന് തുടക്കമായി. ലഹരിവിരുദ്ധ സാമൂഹ്യ പ്രവർത്തകനായ ഷഫീക്ക് ഇബ്രാഹിം പ്രതീകാത്മക ലഹരിച്ചങ്ങല തകർത്തുകൊണ്ട് ഹോപ്പ് ആൻഡ് ഹീലിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. അസിസ്റ്റന്റ് മാനേജർ ഫാ. അനീഷ് കാമിച്ചേരി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സ്‌കൂൾ ഹെഡ്മിസ്‌ട്രസ്സ് പ്രിയ ഫിലിപ്പ് ലഹരിവിരുദ്ധ ബാഡ്ജിന്റെ വിതരണം നിർവ്വഹിച്ചു. പി.ടി.എ പ്രസിഡന്റ് ജയൻ ജോസഫ്, സ്റ്റാഫ് സെക്രട്ടറി മാത്യു ടോജോ തോമസ്, സജീവ് തോമസ്, എബി ടോം സിബി, കുമാരി വി.എസ്.എലിസബത്ത് എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL