
മുഹമ്മ: ഗവ.എൽ.പി സ്കൂൾ മികവുകളുടെ നേർക്കാഴ്ചയുമായി പഠനോത്സവം സംഘടിപ്പിച്ചു. കുട്ടികൾ പാഠ്യ, പാഠ്യേതര പ്രവർത്തനങ്ങൾ അവതരിപ്പിച്ചു.മുഹമ്മ ബസ്റ്റാന്റിലും മംഗളാപുരം മാർക്കറ്റിനു സമീപവുമാണ് കുട്ടികൾ പരിപാടികൾ അവതരിപ്പിച്ചത്. മുഹമ്മ ബസ്റ്റാന്റിൽ പഞ്ചായത്ത് അംഗം വി. വിഷ്ണു ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് വി.വിഷ്ണു അദ്ധ്യക്ഷനായി.പ്രഥമാദ്ധ്യാപിക എസ്.ജയശ്രീ, എസ്.എം.സി ചെയർമാൻ സജി മോഹനൻ, അധ്യാപകരായ അഞ്ജു തിലകൻ, കെ.ഡി.നിഷ, പി.ജെ.അനുപമ, എൽ. റെമിമോൾ, സി.ആർ.സി കോ- ഓർഡിനേറ്റർ വി.എസ്.അശ്വതി എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |