അമ്പലപ്പുഴ: സംഗീത നാടക അക്കാദമി ആലപ്പുഴ ജില്ലാ കേന്ദ്ര കലാസമിതിയും ആലപ്പുഴ സംസ്കൃതിയും സംയുക്തമായി ഏപ്രിൽ 21 മുതൽ മേയ് 4 വരെ നാടകശില്പശാല സംഘടിപ്പിക്കുന്നു.സംഘാടക സമിതി രൂപീകരണ യോഗം അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഷീബ രാകേഷ് ഉദ്ഘാടനം ചെയ്തു.സംസ്കൃതി പ്രസിഡന്റ് രമേശ് മേനോൻ അദ്ധ്യക്ഷനായി.കേന്ദ്ര കലാ സമിതി എച്ച്. സുബൈർ പരിപാടികൾ വിശദീകരിച്ചു. ജില്ലാ പഞ്ചായത്തംഗം ഗീത ബാബു,പുന്നപ്രവടക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.പി. സരിത,രവി പ്രസാദ്, കെ.ജെ.ജോബ്,പി.കെ.രവീന്ദ്രൻ, പി.ഡി.ത്രിവിക്രമൻ ,വി.ഉപേന്ദ്രൻ, സിബി ഹരിദാസ്,പി.രാമചന്ദ്രൻ, അൻസർ ഷരീഫ്, ഡി. പ്രസന്നകുമാർ തുടങ്ങിയവർ സംസാരിച്ചു.51അംഗ സംഘാടക സമിതി രൂപീകരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |