ഹരിപ്പാട്: സബ്സിഡി നിരക്കിൽ ക്ഷീര കർഷകർക്ക് കാലിത്തീറ്റ വിതരണം ചെയ്യുന്നതിന്റെ മുതുകുളം ബ്ലോക്ക് തല ഉദ്ഘാടനംചിങ്ങോലി കിഴക്ക് ക്ഷീരോൽപാദക സഹകരണ സംഘം എ 51 ഡി യിൽ മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡി. അംബുജാക്ഷി നിർവഹിച്ചു. സംഘം പ്രസിഡന്റ് ബി.കൃഷ്ണകുമാർ അദ്ധ്യക്ഷനായി.ബ്ലോക്ക് വൈസ് പ്രസിഡന്റ് ജി. ഉണ്ണികൃഷ്ണൻ പദ്ധതി വിശദീകരണംനടത്തി. ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഗീതാശ്രീജി, അംഗം യു.അനുഷ്യ,ഗ്രാമപഞ്ചായത്ത അംഗം പി.പ്രമീഷ്,ക്ഷീരവികസന ഇൻസ്പെക്ടർ അഖിൽ പ്രസാദ്,സെക്രട്ടറി അഞ്ജലി ചന്ദ്രൻ,ഡി.ആനന്ദവല്ലി, ശിവദാസൻ,എസ്.രാജു എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |