ആലപ്പുഴ: സ്പോർട്സ് അതോറിറ്റി ഒഫ് ഇന്ത്യ ആലപ്പുഴ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ഫിറ്റ് ഇന്ത്യ - സൺഡെ സൈക്ലിംഗ് സംഘടിപ്പിച്ചു. ആലപ്പുഴ ജില്ലാ കോടതി പാലത്തിന് സമീപം ആലപ്പുഴ നോർത്ത് എസ്.ഐ കെ.ജെ.ജേക്കബ് ഫ്ളാഗ് ഒഫ് ചെയ്തു. റാലി മണ്ണഞ്ചേരി, കലവൂർ, ബീച്ച് വഴി ജില്ലാ കോടതിക്ക് സമീപം സമാപിച്ചു. ബീച്ച് വീലേഴ്സ് ക്ലബ്, എൻ.സി.സി എന്നിവരുമായി സംഘടിപ്പിച്ച റാലിയിൽ 75ൽ പരം പേർ പങ്കെടുത്തു. സായ് കേന്ദ്രം അസിസ്റ്റന്റ് ഡയറകടർ രജത് ശർമ്മ കോർഡിനേറ്റർ ആയിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |