ആലപ്പുഴ: ഐക്യഭാരതം ഗ്രന്ഥശാല ആൻഡ് വായനശാലയുടെ 81-ാം മത് വാർഷികസമ്മേളനം ഗ്രന്ഥശാല ഹാളിൽ നടന്നു. ഗ്രന്ഥശാല പ്രസിഡന്റ് സി.കെ.സുകുമാരപ്പണിക്കർ അദ്ധ്യക്ഷത വഹിച്ച സമ്മേളനം ഗ്രന്ഥശാല നേതൃസമിതി ആര്യാട് പഞ്ചായത്ത് കൺവീനർ സി.ഹരിദാസ് ഉദ്ഘാടനം ചെയ്തു. പി. ഹോമനാഥ് വാർഷിക റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. ആര്യാട് പഞ്ചായത്ത് ഗ്രന്ഥശാല നേതൃസമിതി ചെയർമാൻ ആർ.ലക്ഷ്മണൻ,കെ.പി.മോഹൻദാസ്, എൻ. കെ.സേതുമോൾ, സുനിൽകുമാർ.എസ്, ബി.ബിനു എന്നിവർ സംസാരിച്ചു. ഭാരവാഹികളായി സി.കെ.സുകുമാരപ്പണിക്കർ (പ്രസിഡന്റ്), പി. ഹോമനാഥ് (വൈസ് പ്രസിഡന്റ്), എൻ. ഹരിലാൽ (സെക്രട്ടറി),ബി.ബിനു(ജോ.സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |