മാവേലിക്കര: എറണാകുളം സമസ്ത കേരള സാഹിത്യ പരിഷത് മാവേലിക്കരയിൽ സംഘടിപ്പിച്ച പാറപ്പുറത്ത് ജന്മശതാബ്ദി സമ്മേളനം തോമസ് ജേക്കബ് ഉദ്ഘാടനം ചെയ്തു. പരിഷത് ജനറൽ സെക്രട്ടറി ഡോ.നെടുമുടി ഹരികുമാർ അദ്ധ്യക്ഷനായി. ഡോ.പ്രവീൺ ഇറവങ്കര, ഗിരിജ സേതുനാഥ്, കെ.എ.സെബാസ്റ്റെയ്ൻ, ഡോ.മധു ഇറവങ്കര എന്നിവർ സെമിനാറുകൾക്ക് നേതൃത്വം നൽകി. നടൻ മധുപാൽ, പരിഷത് സെക്രട്ടറി ശ്രീമൂലനഗരം മോഹൻ, ഡോ.കായംകുളം യൂനസ്, ട്രഷറർ പി.യു.അമീർ എന്നിവർ സംസാരിച്ചു. സമ്മേളനത്തിന് മുന്നോടിയായി പാറപ്പുറത്തിന്റെ ജന്മഗൃഹത്തിൽ പുഷ്പാർച്ചനയും നടത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |