
ആലപ്പുഴ: ജീവിതമാണ് ലഹരി, ലഹരിയല്ല ജീവിതം എന്ന സന്ദേശവുമായി കുതിരപ്പന്തി കൈത്താങ്ങ് പാലിയേറ്റീവ് ചാരിറ്റി സംഘടനയുടെ ആഭിമുഖ്യത്തിൽ ലഹരിയെന്ന സാമുഹ്യ വിപത്തിനെതിരെ കുതിരപ്പന്തി ജംഗ്ഷന് സമീപം ലഹരിവിരുദ്ധ പ്രതിജ്ഞ സംഘടിപ്പിച്ചു. പ്രസിഡന്റ് ടി.എസ്. വിജയപ്പൻ അദ്ധ്യക്ഷത വഹിച്ചു. വി.ആർ. ലൈലാമണി സ്വാഗതം പറഞ്ഞു. വാർഡ് കൗൺസിലർ ക്ലാരമ്മപീറ്റർ മുഖ്യപ്രഭാഷണം നടത്തി. ആന്റണി പ്രതിജ്ഞ ചൊല്ലി കൊടുത്തു. എസ്.എൻ.ഡി.പി യോഗം 398-ാം നമ്പർ ശാഖാ സെക്രട്ടറി പി.കെ.ബൈജു സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |