
മാന്നാർ : ലോക ഒപ്റ്റോമെട്രി ദിനത്തോടാനുബന്ധിച്ച് മാന്നാർ സാമൂഹിക ആരോഗ്യകേന്ദ്രവും മാന്നാർ പൊലീസു സഹകരിച്ച് ഡ്രൈവർമാർക്ക് സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു. മാന്നാർ നായർ സമാജം സ്കൂളിന് സമീപം നടന്ന ക്യാമ്പിൽ യാത്രക്കാരായ ഡ്രൈവർമാരുടെ കാഴ്ച പരിശോധിച്ച് കണ്ണട വേണ്ടവർക്കും തുടർ ചികിത്സ ആവശ്യമായവർക്കും വേണ്ട നിർദേശങ്ങൾ നൽകി. മാന്നാർ സി.എച്ച്.സി യിലെ ഒപ്റ്റോമെട്രിസ്റ്റ് ഏബ്രഹാം വർഗീസ്, ചെറുതന എഫ്.എച്ച്.സി യിലെ ഒപ്റ്റോമെട്രിസ്റ്റ് അരുൺ കുമാർ, മാന്നാർ പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ നിധിൻ.കെ എന്നിവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |