
മാന്നാർ: ഈമാസം 31ന് കേരളം മാലിന്യ മുക്ത സംസ്ഥാനമായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി മാന്നാർ ഗ്രാമപഞ്ചായത്ത് മാലിന്യ മുക്ത പഞ്ചയത്തായി പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി ആറാം വാർഡിലെ ശുചീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി മാലിന്യ മുക്ത വാർഡായി പ്രഖ്യാപിച്ചു. എ.ഡി. എസ് പ്രസിഡന്റ് ശെൽവി ഗണേശൻ അദ്ധ്യക്ഷത വഹിച്ച യോഗം വാർഡ് അംഗം സലിം പടിപ്പുരയ്ക്കൽ ഉദ്ഘാടനം ചെയ്ത് മാലിന്യമുക്ത പ്രതിജ്ഞചൊല്ലിക്കൊടുത്തു. സി.ഡി.എസ് അംഗം സുജ, ബാലവേദി കോർഡിനേറ്റർ ലേഖന,സാമൂഹ്യ പ്രവർത്തകരായ ഷാജഹാൻ എനാത്ത്, ടി.എസ് ശ്രീകുമാർ,കെ.എം സഞ്ജുഖാൻ, അൻഷാദ് മാന്നാർ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |