
കുട്ടനാട്: കൊയ്ത്തിനിടെയുണ്ടായ ഷോട്ട് സർക്യൂട്ടിൽ യന്ത്രം കത്തിനശിച്ചു. ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു. രാമങ്കരി ചമ്പക്കുളം കൃഷിഭവന് കീഴിലുള്ള തെക്കേ തൊള്ളായിരം പാടശേഖരത്ത് ഇന്നലെ ഉച്ചയ്ക്ക് രണ്ടേമുക്കാലോടെയാണ് സംഭവം. വേഴപ്ര എ.സി കോളനിയിൽ പ്രദീപിന്റെ ഉമടസ്ഥതയിലുള്ള നിലത്തിലെ നെല്ല് അൺലോഡ് ചെയ്യുന്നതിനിടെ യന്ത്രത്തിന് തീ പിടിച്ചത്. ഉടനെ തന്നെ ഡ്രൈവർ ചാടിയിറങ്ങി രക്ഷപ്പെട്ടതിനാൽ ആളപായം ഒഴിവായി. നാട്ടുകാരും മറ്റു കൃഷിക്കാരും ചേർന്ന് സമീപത്തെ വൈക്കോൽ വാരി മാറ്റിയതിനാൽ തീ പടരുന്നത് ഒഴിവായി.
ചങ്ങനാശ്ശേരി, തകഴി എന്നവിടങ്ങളിൽ നിന്ന് ഫയർഫോഴ്സ് എത്തിയെങ്കിലും റോഡും അപകടം നടന്ന സ്ഥലവും തമ്മിൽ അരകിലോമീറ്ററിലേറെ ദൂരമുണ്ടായിരുന്നതിനാൽ കാര്യമായി ഒന്നും ചെയ്യാനായില്ല. കർഷകരിലൊരാൾ ഉടനെ തന്നെ രണ്ട് ട്രാക്ടറുകളിലായി വെളളമെത്തിച്ചാണ് തീ അണച്ചത്. അപ്പോഴേക്കും കൊയ്‌ത്ത് യന്ത്രം ഏറെക്കുറെ കത്തി നശിച്ചിരുന്നു. തമിഴ് നാട്ടിൽ നിന്ന് പുളിങ്കുന്ന് സ്വദേശിയായ ഏജന്റ് എത്തിച്ചതായിരുന്നു യന്ത്രം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |