SignIn
Kerala Kaumudi Online
Friday, 23 October 2026 6.29 PM IST

ലഹരി വിരുദ്ധ പ്രതിജ്ഞ

zxczc

ആലപ്പുഴ: കാരുണ്യ പെയിൻ ആൻഡ് പാലിയേറ്റിവിന്റെ നേതൃത്വത്തിൽ മംഗലം വാർഡിൽ ലഹരി വിരുദ്ധ ബോധവത്കരണവും ലഹരി വിരുദ്ധ പ്രതിജ്ഞയും സംഘടിപ്പിച്ചു. മംഗലം മാക്സ്മില്ല്യൻ കോൾബേ പള്ളിയങ്കണത്തിൽ നടന്ന ചടങ്ങ് വികാരി ഫാ.ജിബി ജോസ് ലഹരി വിരുദ്ധ സന്ദേശം നൽകി ചടങ്ങ് ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് ആലപ്പുഴ നോർത്ത് ചെയർപേഴ്സൺ സോഫിയ അഗസ്റ്റിൻ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സന്തോഷ്‌ കുമാർ, പി. ജെ.ആന്റണി, പി. എ. സാബു, എ. പി. പ്രദീപ്‌, മനോജ്‌ വർഗീസ്, പ്രസാദ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL