SignIn
Kerala Kaumudi Online
Friday, 23 October 2026 4.37 PM IST

ഗുണ്ടയുടെ വനിതാസുഹൃത്തിന് 'ഹലോ' മെസേജ് അയച്ച യുവാവിന് ക്രൂരമർദ്ദനം

അരൂർ: ഗുണ്ടയുടെ വനിതാസുഹൃത്തിന് ഇൻസ്റ്റഗ്രാമിൽ സന്ദേശം അയച്ചതിന് യുവാവിനെ തട്ടിക്കൊണ്ടുപോയി ആളൊഴിഞ്ഞ വീട്ടിൽ കെട്ടിയിട്ട് ആറംഗ സംഘം ക്രൂരമായി മർദിച്ചതായി പരാതി. അരൂക്കുറ്റി പഞ്ചായത്ത് രണ്ടാംവാർഡ് വടുതല ജെട്ടി തെക്കേ കണിച്ചുകാട്ടിൽ വീട്ടിൽ ജിബിനാണ് (29) ഗുരുതര പരിക്കേറ്റത്. പൂച്ചാക്കൽ പൊലീസ് വധശ്രമത്തിന് കേസെടുത്തു. ഒളിവിലായ പ്രതികൾക്ക് വേണ്ടി അന്വേഷണം ഊർജ്ജിതമാക്കി.

വാരിയെല്ലിന് ഒടിവും ശ്വാസകോശത്തിന് ക്ഷതവുമേറ്റ ജിബിനെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 21ന് രാത്രി 11ന് അരൂക്കുറ്റി പാലത്തിന് കിഴക്കുഭാഗത്തായിരുന്നു സംഭവം. സ്വകാര്യസ്ഥാപനത്തിൽ ജോലി ചെയ്യുന്ന ജിബിൻ ഒരു പെൺകുട്ടിക്ക് ഇൻസ്റ്റഗ്രാമിൽ 'ഹലോ' സന്ദേശം അയച്ചതിന്റെ പ്രകോപനമാണ് മർദനത്തിന് കാരണം. അരൂരിൽനിന്ന് അരൂക്കുറ്റിയിലേക്ക് സ്കൂട്ടറിൽ പോകവേ ഒരുഫോൺ കോൾ വന്നപ്പോൾ ബൈക്ക് പാലത്തിന് സമീപം നിർത്തിയപ്പോൾ എതിരെ വന്ന ചുവപ്പ് കാറിൽ നിന്ന് ചാടിയിറങ്ങിയ സംഘത്തിലെ 2 പേർ വാഹനത്തിന്റെ താക്കോൽ ഊരിയെടുത്തു. മുഖത്തടിച്ചശേഷം കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി സ്കൂട്ടറിന്റെ നടുക്കിരുത്തി ഒഴിഞ്ഞ വീട്ടിൽ കൊണ്ടുപോകുകയും കൈ പിന്നിലേക്ക് കെട്ടി അതിക്രൂരമായി മർദ്ദിക്കുകയുമായിരുന്നു.

പട്ടിക കൊണ്ട് തുടയിലും ശരീരത്തിലും ആഞ്ഞടിച്ചു. നിരവധി കേസുകളിൽ പ്രതിയായ പ്രഭിജിത്, കൂട്ടാളി സിന്തൽ എന്നിവർ ചേർന്നാണ് ജിബിനെ മർദ്ദിച്ചതെന്ന് സഹോദരൻ ലിബിൻ പറഞ്ഞു. മർദ്ദനത്തിനുശേഷം ഗുണ്ടകൾ വീട്ടിൽനിന്ന് ഇറങ്ങിപ്പോയി. ബോധം വന്നപ്പോൾ വീട്ടിൽ ആരെയും കാണാതായതോടെ പുറത്തിറങ്ങിയ ജിബിൻ സുഹൃത്തുക്കളുടെ സഹായത്തോടെയാണ് രക്ഷപ്പെട്ടത്. ചേർത്തല താലൂക്ക് ആശുപത്രിയിലാണ് ആദ്യം ചികിത്സ തേടിയത്. പരിശോധനയിൽ പരിക്ക് ഗുരുതരമാണെന്ന് കണ്ടെത്തിയതോടെയാണ് മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്. പ്രഭിജിത്തിന്റെ പെൺസുഹൃത്തിന് ഇൻസ്റ്റഗ്രാമിലൂടെ 'ഹലോ' സന്ദേശമയച്ചതാണ് മർദനത്തിന് കാരണമെന്ന് ലിബിൻ പറഞ്ഞു. പ്രഭജിത്ത് മുമ്പ് കാപ്പ നിയമപ്രകാരം നടപടി നേരിട്ടയാളാണ്. ലഹരിക്കേസുകളിലും പ്രതിയാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL