SignIn
Kerala Kaumudi Online
Friday, 23 October 2026 7.29 PM IST

മിസ്റ്റർ സൗത്ത് ഇന്ത്യയാകാൻ ജോണിന് പണം കടമ്പ

john

ആലപ്പുഴ : പെയിന്റിംഗ് ജോലി ചെയ്ത് കിട്ടുന്ന വരുമാനത്തിൽ നിന്ന് മിസ്റ്റർ സൗത്ത് ഇന്ത്യ മത്സരത്തിനുള്ള ചെലവ് കണ്ടെത്താനാകാതെ പ്രതിസന്ധിയിലായിരിക്കുകയാണ് ആലപ്പുഴ പുന്നപ്ര കുളങ്ങര വീട്ടിൽ ജോൺ സെബാസ്റ്റ്യൻ (30). ഈ വർഷത്തെ 175ക്ലാസ് വിഭാഗം മിസ്റ്റർ ആലപ്പുഴയും, മിസ്റ്റർ കേരളയുമാണ് ജോൺ. ഇത്തവണത്തെ നെഹ്റുട്രോഫിയിൽ പള്ളാത്തുരുത്തി ബോട്ട് ക്ലബിനെ വിജയത്തിലെത്തിച്ച ടീമിലെ പ്രധാന തുഴച്ചിലുകാരിലൊരാളുമാണ്. സുഹൃത്തുക്കളുടെ സഹായത്തോടെയാണ് മിസ്റ്റർ കേരള മത്സരം വരെയെത്തിയത്. മേയ് 3,4 തിയതികളിൽ സേലത്ത് നടക്കുന്ന മത്സരത്തിൽ പങ്കെടുക്കാൻ ചുരുങ്ങിയത് അമ്പതിനായിരം രൂപയെങ്കിലും ചെലവ് വരും. ശരീരം സംരക്ഷിക്കുന്നതിനുള്ള കൃത്യമായ ഭക്ഷണമെനു പാലിക്കാൻ മാത്രം പ്രതിദിനം 800 രൂപയോളം ചെലവ് വരുന്നുണ്ട്.

അച്ഛൻ സെബാസ്റ്റ്യൻ വള്ളത്തിൽ കടലിൽ പോയും അമ്മ ലൈല വീട്ടുജോലിക്കും പോയി കിട്ടുന്ന വരുമാനവും കൊണ്ടാണ് കുടുംബം മുന്നോട്ട് പോകുന്നത്. വള്ളംകളിയെയും, ശരീരസൗന്ദര്യ മത്സരത്തെയും ഒരുപോലെ കൈക്കരുത്തിലാക്കിയ ഈ കായികതാരത്തിന് മുന്നോട്ടുള്ള മത്സരത്തിൽ പങ്കെടുക്കാൻ കായികപ്രേമികളുടെ സഹായം ആവശ്യമാണ്. ഭാര്യ ലിനിയും മകൻ ലിറാനും കൂടി ഉൾപ്പെടുന്നതാണ് ജോണിന്റെ കുടുംബം. ഫോൺ: 9048573947

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL