
ആലപ്പുഴ: ജനറൽ ആശുപത്രിയിൽ വിവിധ പരിപാടികളോടെ ലോക ക്ഷയരോഗദിനം ആചരിച്ചു. റോട്ടറി ക്ലബ്ബ് ഓഫ് ആലപ്പി ഈസ്റ്റിന്റെ നേതൃത്വത്തിൽ ക്ഷയരോഗികൾക്ക് പോഷകാഹാരകിറ്റ് വിതരണം നടത്തി. ബോധവത്ക്കരണ റാലി ജില്ലാ പൊലീസ് മേധാവി എം.പി.മോഹനചന്ദ്രൻ ഫ്ലാഗ് ഓഫ് ചെയ്തു. സമ്മേളനം നഗരസഭാധ്യക്ഷ കെ.കെ.ജയമ്മ ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷ എ.എസ്.കവിത അദ്ധ്യക്ഷത വഹിച്ചു. സൂപ്രണ്ട് ഡോ.ആർ.സന്ധ്യ മുഖ്യപ്രഭാഷണവും ഡോ.കെ.എൻ.ലീന വിഷയാവതരണവും നടത്തി. റോട്ടറി ക്ലബ്ബ് ആലപ്പി ഈസ്റ്റ് പ്രസിഡന്റ് ഡോ. അജി സരസൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |