
തുറവൂർ: യി ഭവന നിർമ്മാണ പദ്ധതിയ്ക്ക് മുന്തിയ പരിഗണന നൽകി പട്ടണക്കാട് പഞ്ചായത്തിൻ്റെ ബഡ്ജറ്റ് വൈസ് പ്രസിഡൻ്റ് എം.കെ.ജയപാൽ അവതരിപ്പിച്ചു. 37.83 കോടി വരവും 37:34 കോടി ചെലവും 48 ലക്ഷം നീക്കി ബാക്കിയും പ്രതീക്ഷിക്കുന്നതാണ് ബഡ്ജറ്റ്. ലൈഫ് ഭവന നിർമ്മാണ പദ്ധതിയ്ക്ക് 3 കോടി രൂപ വകയിരുത്തി. കുടിവെള്ള പദ്ധതി, പൊതു ശ്മശാനത്തിന് സ്ഥലം വാങ്ങൽ, ആറാട്ടുവഴി മിനി ഫിഷിംഗ് ഹാർബറിന് സ്ഥലം വാങ്ങൽ,കാർഷികമേഖലയുടെ സമഗ്രവികസനം തുടങ്ങിയവയ്ക്ക് പ്രാധാന്യം നൽകി. ലഹരിവിമുക്‌ത ഗ്രാമമാകാൻ യുവജനങ്ങൾക്ക് സ്‌പോർട്സ് കിറ്റ്, വയോജനങ്ങളുടെ സംരക്ഷണത്തിനായി പകൽവീട്, സ്ത്രീ ശാക്‌തീകരണത്തിനായി വനിതകൾകൾക്ക് ഓപ്പൺ ജിംനേഷ്യംതുടങ്ങിയവയും ബഡ്ജറ്റ് ലക്ഷ്യമിടുന്നു. യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്.ജാസ്മിൻ അദ്ധ്യക്ഷയായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |