
മുഹമ്മ : ജില്ലാപഞ്ചായത്ത് -ആര്യാട് ബ്ലോക്ക് പഞ്ചായത്ത് വയോജന കലോത്സവം ആനന്ദം സമാപിച്ചു.
മുഹമ്മ ഗ്രാമ പഞ്ചായത്ത് 14-ാം വാർഡിലെ ലളിതചക്രപാണി കലാതിലകവും
മണ്ണഞ്ചേരി പഞ്ചായത്ത് 6-ാംവാർഡിലെ ദാസപ്പൻ നായർ വയോകലാപ്രതിഭയുമായി. സമാപന സമ്മേളനം പി. പി. ചിത്തരഞ്ജൻ എം.എൽ.എ ഉദ്ഘാടനം ചെയ്യ്തു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി അദ്ധ്യക്ഷയായി. ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. ഡി. മഹീന്ദ്രൻ സ്വാഗതം പറഞ്ഞു.
ജില്ലാപഞ്ചായത്ത് അംഗങ്ങളായ അഡ്വ.ആർ.റിയാസ്, കെ. ഉത്തമൻ എന്നിവർ മുഖ്യാതിഥികളായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |