
മുഹമ്മ: മണ്ണഞ്ചേരി പൊന്നാട് പെരുന്തുരുത്തു കരിയിൽ കൊയ്ത്ത് കഴിഞ്ഞിട്ട് ഒരാഴ്ച പിന്നിടുമ്പോഴും നെല്ല് എടുക്കാൻ താല്പര്യം കാണിക്കാതെ മില്ലുകാർ.ലക്ഷക്കണക്കിന് രൂപയുടെ നെല്ലാണ് വേനൽ മഴയിലും പാടത്ത് കൂനയായി കിടക്കുന്നത്.നെല്ല് നനയാതിരിക്കാൻ പ്ളാസ്റ്റിക് പടുതകൾ വാടകയ്ക്ക് എടുത്താണ് മൂടി സംരക്ഷിക്കുന്നത്.
ഇവിടെ 165 ഏക്കറിലായി 185 കർഷകരാണ് ഉള്ളത്.അധികം പേരും കടം വാങ്ങിയും സ്വർണം പണയപ്പെടുത്തിയുമാണ് കൃഷിയിറക്കിയത്. കളയുടെയും വരൾച്ചയുടെയും പ്രതിസന്ധികൾ നേരിട്ടാണ് ഇത്രത്തോളം എത്തിച്ചത്.
കൊയ്ത്ത് കഴിഞ്ഞും സമയത്ത് നെല്ല് എടുക്കാത്തതിനാൽ രാത്രിയിൽ പാടത്ത് കാവലിരിക്കേണ്ട ദുരവസ്ഥയിലാണ് കർഷകർ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |