
അമ്പലപ്പുഴ :പിന്നാക്ക വികസന കോർപ്പറേഷൻ പുന്നപ്ര തെക്ക് പഞ്ചായത്തിലെ കുടുംബശ്രീ യൂണിറ്റുകൾക്ക് നൽകിയ വായ്പയുടെ വിതരണോദ്ഘാടനം എച്ച്. സലാം എം.എൽ.എ നിർവ്വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി. ജി. സൈറസ് അദ്ധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷീബ രാകേഷ്, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുധർമ്മ ഭുവനചന്ദ്രൻ, സ്ഥിരം സമിതി അദ്ധ്യക്ഷരായ സുലഭ ഷാജി, എൻ. കെ. ബിജുമോൻ, പിന്നാക്ക വികസന കോർപ്പറേഷൻ മാനേജർ അലോഷ്യസ്, പഞ്ചായത്ത് അംഗങ്ങളായ സീനത്ത്, ഷക്കീല നിസാർ, സി.ഡി.എസ് വൈസ് പ്രസിഡന്റ് സുലഭ ഷിബു എന്നിവർ സംസാരിച്ചു. സി. ഡി .എസ് ചെയർപേഴ്സൺ കല അശോക് സ്വാഗതം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |