
# സൗജന്യമായി നിർമ്മിച്ചുനൽകി യുടെക് ഹോം സൊല്യൂഷൻസ്
മാവേലിക്കര : കുറഞ്ഞ ചെലവിൽ മനോഹരമായ വീട് എന്ന ലക്ഷ്യത്തോടെയാണ്
യുടെക് ഹോം സൊല്യൂഷൻസ് മാവേലിക്കരയിലെത്തിയത്. ചുരുങ്ങിയ കാലംകണ്ട് കേരളത്തിലുടനീളം നിരവധി വീടുകൾ നിർമ്മിച്ചുനൽകി വളർച്ചയുടെ പാതയിലുമാണ്. അതേസമയം, വർഷത്തിൽ ഒരുവീട് സൗജന്യമായി നിർമ്മിച്ചു നൽകി സമൂഹത്തിന് മാതൃകയാകുകയാണ് യുടെക് ഹോം സൊല്യൂഷൻസ്.
സ്വന്തമായി വീടില്ലാത്തവരുടെ ദുരിതവും വേദനയും തൊട്ടറിഞ്ഞിട്ടുള്ളവരാണ് യുടെക് ഹോം സൊല്യൂഷൻസ് ഉടമകളായ ഉല്ലാസും അനിതയും. സ്വന്തം വീടെന്ന സ്വപ്നം യാഥാർത്ഥ്യമായിട്ട് 3 വർഷമേ ആയിട്ടുള്ളൂ. അന്നുമുതൽ അർഹതപ്പെട്ടവർക്ക് വീടെന്ന സ്വപ്നം സാക്ഷാത്കരിക്കാൻ സ്വന്തം വരുമാനത്തിന്റെ ഒരു പങ്ക് മാറ്റിവയ്ക്കാൻ ഈ ദമ്പതികൾ മനസുകാണിക്കുന്നുണ്ട്. കഴിഞ്ഞ വർഷം മുതലാണ് സൗജന്യമായി വീട് നിർമ്മിച്ചുനൽകാൻ തുടങ്ങിയത്.
ഈ വർഷം വരേണിക്കൽ തെറ്റിക്കുഴി കോളനിയിൽ കൊരട്ടിയിൽ പുതിയവീട്ടിൽ രവി, സിന്ധു ദമ്പതികൾക്കാണ് യുടെക് ഹോം സൊല്യൂഷൻസ് വീട് നിർമ്മിച്ചുനൽകിയത്. ഹൃദയ സംബന്ധമായ അസുഖത്തെത്തുടർന്ന് ജോലിക്ക് പോകാൻ കഴിയാത്ത രവിയും കുടുംബവും ഇടിഞ്ഞുവീഴാറായ ഷെഡ്‌ഡിലായിരുന്നു താമസം. ഇവരുടെ
അടച്ചറപ്പും കെട്ടുറപ്പുമുള്ള സ്വന്തം വീടെന്ന സ്വപ്നമാണ് ഉല്ലാസിന്റെയും അനിതയുടെയും നല്ല മനസുകൊണ്ട് സഫലമായത്.
സിറ്റൗട്ട്, സ്വീകരണ മുറി, കിടപ്പുമുറി, അടുക്കള, ഡൈനിംഗ് ഹാൾ, അറ്റാച്ച് ബാത്ത് റൂം എന്നിവ വയറിംഗ്, ഇലക്ട്രിക്കൽ ജോലികൾ അടക്കം പൂർത്തിയാക്കി താക്കോൽ കൈമാറി. സീരിയൽ നടൻ ആനന്ദ് നാരായണൻ, സ്റ്റാർ മാജിക് ഫെയിം അന്നാ ചാക്കോ, ഫാ.മിഥുൻ എന്നിവർ ചേർന്ന് വീടിന്റെ താക്കോൽ ദാനം നിർവ്വഹിച്ചു.
അടുത്ത വർഷത്തെ സൗജന്യവീടിനുള്ള അപേക്ഷ ഇതിനകം സ്വീകരിച്ച് തുടങ്ങിയിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |