ആലപ്പുഴ : തീരദേശപാത വഴിയുള്ള ട്രെയിൻ യാത്രക്കാരുടെ യാത്രാദുരിതം പരിഹരിക്കാൻ മെമു ട്രെയിനുകളിൽ 12 അധിക കോച്ചുകളുടെ റേക്ക് അനുവദിച്ച് റെയിൽവെ ബോർഡ് ഉത്തരവായെന്ന് കെ.സി.വേണുഗോപാൽ എം.പി അറിയിച്ചു. മൂന്ന് മെമു ട്രെയിനുകളിൽ നാല് കോച്ചുകൾ വീതം ഉൾപ്പെടുത്താനാണ് തീരുമാനം. ഇതോടെ മെമു ട്രെയിനുകളിലെ കോച്ചുകളുടെ എണ്ണം 12ൽ നിന്ന് 16 ആയി മാറുമെന്നും അദ്ദേഹം പറഞ്ഞു. രാവിലെ 7.25നുള്ള യാത്രക്കാർ തിങ്ങിനിറഞ്ഞു പോകുന്ന ആലപ്പുഴ - എറണാകുളം മെമുവിൽ ആളുകൾ അനുഭവിക്കുന്ന തിരക്കിന് കോച്ച് വർദ്ധനയിലൂടെ പരിഹാരമാകുമെന്നാണ് പ്രതീക്ഷ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |