
അമ്പലപ്പുഴ: കേരള സർക്കാർ കേപ്പിന് കീഴിലുള്ള പുന്നപ്ര എഞ്ചിനീയറിംഗ് കോളേജിൽ പ്രോജക്ട് ഡെമോൺസ്ട്രേഷൻ സംഘടിപ്പിച്ചു. പ്രിൻസിപ്പൽ ഡോ. റൂബൻ വർഗീസ് ഉദ്ഘാടനം ചെയ്തു. ഇലക്ട്രോണിക്സ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ.റ്റി.എസ്. കിരൺ നേതൃത്വം നൽകി. നൂതന ആശയങ്ങളായ സ്വയം ക്രമീകൃത പ്ലാസ്റ്റിക് മാലിന്യ നീക്കം ചെയ്യൽ, നിർമിത ബുദ്ധിയുടെ അടിസ്ഥാനത്തിൽ സസ്യങ്ങളിലെ രോഗനിർണയം, പഴങ്ങളിലെ കീടനാശിനിയുടെ സാന്നിധ്യം, വാഹനങ്ങളുടെ പ്രവർത്തന തകരാർ കണ്ടെത്തൽ മുതലായ നിരവധി പ്രോജക്റ്റുകൾ അവതരിപ്പിക്കപ്പെട്ടു. വിവിധ വകുപ്പുകളിലെ അദ്ധ്യാപകരും വിദ്യാർത്ഥികളും പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |