ആലപ്പുഴ : പൊതുവിപണിയിലെ വില നിയന്ത്രിക്കാൻ സപ്ലൈകോ റംസാൻ ജില്ലാ ഫെയർ ആരംഭിച്ചു. കൺസ്യൂമർ ഫെഡിന്റെ റംസാൻ ഫെയറിൽ തീരുമാനമായിട്ടില്ല. 30 വരെ പവർ ഹൗസ് വാർഡിലുള്ള സപ്ലൈകോ പീപ്പിൾസ് ബസാറിലാണ് സപ്ലൈകോ ഫെയർ. 13 ഇനം നിത്യോപയോഗ സാധനങ്ങൾ സബ്സിഡി നിരക്കിലും മറ്റ് ഉത്പന്നങ്ങൾ പൊതുവിപണി വിലയേക്കാൾ 10മുതൽ 30വരെ ശതമാനം വിലക്കുറവിലും ലഭിക്കും.
ജയ അരി, മട്ട അരി, പഞ്ചസാര, മുളക്, ശബരി എണ്ണ, ചെറുപയർ, ഉഴുന്ന്, പരിപ്പ്, മല്ലി, കടല, വൻപയർ എന്നിവയും വിലക്കുറവിൽ ലഭ്യമാണ്. റംസാൻ ഫെയറിൽ ശബരി ഇനങ്ങളായ ചിക്കൻ മസാല, മീറ്റ് മസാല, സാമ്പാർ പൊടി, പെരുംജീരകം ഉൾപ്പെടെയുള്ള ഉത്പന്നങ്ങൾ 30ശതമാനം വരെ വിലക്കുറവിൽ ലഭിക്കും. ഇന്നലെ ജില്ലാ ഫെയർ പവർ ഹൗസ് വാർഡിലുള്ള സപ്ലൈകോ പീപ്പിൾസ് ബസാറിൽ പി.പി.ചിത്തരഞ്ജൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ ഹെലിൻഫെർണാണ്ടസ് ആദ്യ വില്പന നിർവഹിച്ചു. ഡിപ്പോമാനേജർ എസ്.രാജേഷ്, ജൂനിയർ മാനേജർ എസ്.വനജകുമാരി, ഷോപ്പ്മാനേജർ കെ.എം.സലിം തുടങ്ങിയവർ പങ്കെടുത്തു. ജില്ലയിലെ സപ്ളെകോയുടെ അഞ്ച് ഡിപ്പോകളുടെ പരിധിയിലുള്ള 125 ഷോപ്പുകളിൽ റംസാൻ സബ്സിഡി സാധനങ്ങൾ 30വരെ ലഭിക്കും. അരി ഒരു കാർഡിന് 10കിലോയാണ് നൽകുക.
സബ്സിഡി സാധനങ്ങൾ
( ഇനം, അളവ്, വില )
1. ജയ അരി...........1കിലോ..............33
2. കുറുവ അരി......1കിലോ..............33
3. കുത്തരി............1കിലോ...............33
4. പച്ചരി.................1കിലോ................29
5. പഞ്ചസാര........ ഒരുകിലോ............33
6. ചെറുപയർ.... ഒരുകിലോ...............90
7. വൻകടല........ ഒരുകിലോ................95
8. ഉഴുന്ന്............. 500ഗ്രാം...............69
9. വൻപയർ........ 500ഗ്രാം...............29
10. തുവരപ്പരിപ്പ്...500ഗ്രാം..................69
11. മുളക്.............. 500ഗ്രാം...................75
12. മല്ലി.................. 500ഗ്രാം...................39
13. വെളിച്ചെണ്ണ.... 500ഗ്രാം..................55
ബിരിയാണി അരി....1കിലോ...............65
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |