SignIn
Kerala Kaumudi Online
Friday, 23 October 2026 2.09 AM IST

തോട്ടപ്പള്ളിയിലും പൊന്നിട്ടുശ്ശേരിയിലും പോസ്റ്റ് ഓഫീസുകൾ

ആലപ്പുഴ : ആലപ്പുഴ പോസ്റ്റൽ ഡിവിഷനിൽ തോട്ടപ്പള്ളി സബ് പോസ്റ്റ് ഓഫീസ്, പൊന്നിട്ടുശ്ശേരി ബ്രാഞ്ച് പോസ്റ്റ് ഓഫീസ് എന്നീ രണ്ടു പുതിയ പോസ്റ്റ്ഓഫീസുകൾ പ്രവർത്തനം ആരംഭിച്ചു. ഉദ്ഘാടനം ആലപ്പുഴ തപാൽ സൂപ്രണ്ട് ലത.ഡി.നായർ നിർവഹിച്ചു. രജിസ്റ്റേർഡ് പോസ്റ്റ്, സ്പീഡ് പോസ്റ്റ്, പാർസൽ ബുക്കിംഗ്, മണി ഓർഡർ, തപാൽ ഇൻഷുറൻസ്, സേവിംഗ്സ് സ്‌കീമുകൾ, ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ് ബാങ്ക് തുടങ്ങി എല്ലാവിധ തപാൽ അനുബന്ധ സേവനങ്ങളും ഓഫീസുകളിൽ ലഭ്യമായിരിക്കും. നിലവിൽ നാല് മണിക്കൂർ മാത്രം പ്രവർത്തിച്ചു കൊണ്ടിരുന്ന തോട്ടപ്പള്ളി ബ്രാഞ്ച് പോസ്റ്റ് ഓഫീസിനെ നവീകരിച്ചുകൊണ്ടാണ് പുതിയ സബ് പോസ്റ്റ് ഓഫീസാക്കിയത്. ഉദ്ഘാടന ചടങ്ങിൽ അസിസ്റ്റന്റ് സൂപ്രണ്ട് വി. രാജീവ്, അസി സൂപ്രണ്ട് ​ സബ് ഡിവിഷൻ വി.കെ. ജീവ്,അമ്പലപ്പുഴ സബ് പോസ്റ്റ് മാസ്റ്റർ ടി.പ്രകാശ് തുടങ്ങിയവർ പങ്കെടുത്തു. രാവിലെ ഒമ്പത് മണി മുതൽ വൈകിട്ട് അഞ്ച് മണി വരെ പ്രവർത്തിക്കുന്ന തോട്ടപ്പള്ളി സബ് പോസ്റ്റ് ഓഫീസിന്റെ പിൻകോഡ് 688563 ആയിരിക്കും.

എസ്.എൽ പുരം സബ് പോസ്റ്റ് ഓഫീസിനു കീഴിലുള്ള പൊന്നിട്ടുശ്ശേരി ഫാർമേർസ് ക്ലബ്ബിലാണ് പുതിയ ബ്രാഞ്ച് ഓഫീസ്. പിൻകോഡ് 688523.

ഇതോടൊപ്പം ആലപ്പുഴ ബസാർ സബ്‌പോസ്റ്റ് ഓഫീസിന്റെ പിൻകോഡ് ​ 688012 പ്രവർത്തനം ആലപ്പുഴ ഹെഡ് പോസ്റ്റ് ഓഫീസുമായി (പിൻകോഡ് ​688001) ലയിപ്പിച്ചതിനാൽ തുടർന്നുള്ള തപാൽ സേവനങ്ങൾക്കായി ബസാർ പോസ്റ്റ് ഓഫീസിന്റെ വിതരണ പരിധിയിലുള്ളവർ ആലപ്പുഴ ഹെഡ് പോസ്റ്റ് ഓഫീസിനെ സമീപിക്കണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL