SignIn
Kerala Kaumudi Online
Friday, 23 October 2026 3.05 AM IST

ഡിവൈ.എസ്.പി ഓഫീസുകളിലും സ്നേഹിതയുടെ സ്നേഹത്തണൽ

ആലപ്പുഴ: അതിക്രമങ്ങൾക്കിരയാകുന്ന സ്ത്രീകൾക്കും കുട്ടികൾക്കും തണലും കരുതലുമേകുന്ന കുടുംബശ്രീയുടെ സ്നേഹിത ജെൻഡർ ഹെൽപ്പ് ഡെസ്ക്കിന്റെ സേവനം ഇനി ഡിവൈ.എസ്.പി ഓഫീസുകളിലും ലഭിക്കും. കൗൺസലിംഗിന് സ്ത്രീ സൗഹൃദ സ്ഥലസൗകര്യമില്ലാത്ത ഡിവൈ.എസ്.പി ഓഫീസുകൾക്ക് പകരം തൊട്ടടുത്തുള്ള പൊലീസ് സ്റ്റേഷനുകളിലാണ് സൗകര്യം ഒരുക്കിയിരിക്കുന്നത്.

ആകെ അഞ്ച് എക്സ്റ്റൻഷൻ സെന്ററുകളാണ് സ്നേഹിത ജില്ലയിൽ സജ്ജമാക്കിയത്. ആദ്യഘട്ടത്തിൽ ആഴ്ചയിൽ രണ്ടു ദിവസമായിരിക്കും കൗൺസലിംഗ് സേവനം. കൗൺസലിംഗിന് എത്തുന്നവർക്ക് കൂടുതൽ പിന്തുണ ആവശ്യമെങ്കിൽ അത് നൽകുന്നതിനുളള സംവിധാനവും ഒരുക്കും. കൂടാതെ റഫറിംഗ് സംവിധാനത്തിലൂടെ വിദഗ്ധ മാനസികാരോഗ്യ ചികിത്സയും ഉറപ്പാക്കും. പരാതിക്കാർക്ക് നിർഭയമായി കാര്യങ്ങൾ തുറന്നു പറയാനും ആവശ്യമായ പിന്തുണകൾ ലഭ്യമാകുന്നതിനും പദ്ധതി സഹായകരമാകും. സെന്ററുകളിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, സൈക്കാട്രിസ്റ്റ് എന്നിവരുടെ സേവനം ലഭിക്കും. എക്സ്റ്റൻഷൻ സെന്ററുകളുടെ എകോപനത്തിന് സംസ്ഥാന, ജില്ലാതലങ്ങളിൽ കോർ കമ്മിറ്റി രൂപീകരിക്കും. സ്നേഹിതയിലെ കൗൺസിലർ ആവശ്യപ്പെട്ടാൽ ജെൻഡർ ഹെൽപ്പ് ഡസ്ക്ക് കൗൺസിലറുടെയും, മറ്റ് കമ്മ്യുണിറ്റി കൗൺസിലർമാരുടെയും സേവനം അധികമായി നൽകും.

ജില്ലയിൽ 5 സ്നേഹിത എക്സ്റ്റൻഷൻ സെന്ററുകൾ

 ആലപ്പുഴ - വനിതാ പോലീസ് സ്റ്റേഷൻ

 അമ്പലപ്പുഴ - ഡിവൈ.എസ്.പി ഓഫീസ്

 കായംകുളം - ഡിവൈ.എസ്.പി ഓഫീസ്

 ചേർത്തല - ചേർത്തല പൊലീസ് സ്റ്റേഷൻ

 ചെങ്ങന്നൂർ- ചെങ്ങന്നൂർ പൊലീസ് സ്റ്റേഷൻ

2024 വരെ ജില്ലയിൽ സ്നേഹിതയുടെ

സേവനം ലഭിച്ചവർ

2,641

 കേസുകളിൽ കൗൺസിലിംഗ് ആവശ്യമുള്ളവരെ ഡിവൈ.എസ്.പിയോ എസ്.എച്ച്.ഒയോ എക്സ്റ്റൻഷൻ സെന്ററിലേക്ക് റഫർ ചെയ്യും

പൊലീസിന്റേതല്ലാത്ത മറ്റ് വകുപ്പുകളിൽ നിന്ന് ശുപാർശ ചെയ്യുന്ന കേസുകൾ എക്സ്റ്റൻഷൻ സെന്ററിൽ പരിഗണിക്കില്ല

കേസുകൾ കമ്മ്യുണിറ്റി കൗൺസിലർമാർ കൈകാര്യം ചെയ്യുന്ന രീതി നിരീക്ഷിക്കപ്പെടും


വിവിധ അതിക്രമങ്ങൾക്കിരയായി പൊലീസ് സ്റ്റേഷനുകളിൽ എത്തുന്ന സ്ത്രീകൾക്കും കുട്ടികൾക്കും ആവശ്യമായ കൗൺസലിംഗ് സേവനങ്ങൾ നൽകുകയാണ് പദ്ധതിയുടെ ലക്ഷ്യം

- സ്നേഹിത ജെൻഡർ ഡെസ്ക് അധികൃതർ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL