
അമ്പലപ്പുഴ : ഈ വർഷത്തെ അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ ആറാട്ടിന് പള്ളിവാൾ പിടിച്ചത് വട്ടപ്പായ്ത്ര കുടുംബത്തിലെ അനൂപ് നായരുടെ നേതൃത്വത്തിൽ. ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന് കഞ്ഞിപ്പാടം വട്ടപ്പായിത്ര ക്ഷേത്രത്തിൽ നിന്നുള്ള പള്ളിവാൾ വരവ് ചെമ്പകശ്ശേരി രാജാക്കന്മാരുടെ കാലം മുതൽ ആരംഭിച്ചതാണ്. ചടങ്ങിൽ ക്ഷേത്രം മാനേജർ സുരേഷ് കുമാർ, കഞ്ഞിപ്പാടം എൻ.എസ്.എസ് കരയോഗം പ്രസിഡന്റ് മധുസൂദനൻ, സെക്രട്ടറി വേണുകുമാർ, വട്ടപ്പയിത്ര കുടുംബത്തിലെ മുതിർന്ന അംഗമായ ഗോപിനാഥ്, ഹരികുമാർ, മുരളി തുടങ്ങിയവർ പങ്കെടുത്തു. പള്ളിവാൾ ക്ഷേത്ര സന്നിധിയിലേക്ക് ഘോഷയാത്രയായി എത്തിച്ചേർന്നതിനു ശേഷം ആറാട്ട് എഴുന്നള്ളത്തിനെ അനുഗമിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |