SignIn
Kerala Kaumudi Online
Friday, 23 October 2026 2.08 AM IST

പെരുമ്പളത്തേക്ക് വാട്ടർമെട്രോ ഇല്ല

ആലപ്പുഴ: പെരുമ്പളം, കാക്കത്തുരുത്ത് ദ്വീപുകളിൽനിന്ന് എറണാകുളം, വൈറ്റില മേഖലകളിലേക്ക് വാട്ടർമെട്രോ സർവീസ് ആരംഭിക്കുന്നത് പരിഗണനയിൽ ഇല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ദെലീമ എം.എൽ.എയുടെ സബ്മിഷന് മറുപടി നൽകി. നിയമസഭയിൽ പറഞ്ഞു. ഇവിടേക്ക് ഒരു മണിക്കൂറിൽ കൂടുതൽ യാത്രാസമയം വേണ്ടതുണ്ട്. തുടർച്ചയായി ഒരു മണിക്കൂർ പ്രവർത്തിക്കുന്നതിന് വേണ്ടിയുള്ള ബോട്ടുകളാണ് നിലവിലുള്ളത്. കൊച്ചിയുടെ പ്രാന്തപ്രദേശങ്ങളിലുള്ള 10 പ്രധാന ദ്വീപുകളെ കൊച്ചി നഗരവുമായി ബന്ധിപ്പിക്കുന്നതിന് ഇടക്കൊച്ചി മുതൽ വരാപ്പുഴവരെയും കാക്കനാട് മുതൽ വൈപ്പിൻ എളങ്കുന്നപ്പുഴ വരെയുമുള്ള 38 ടെർമിനലുകൾ ഉൾപ്പെടുന്നതാണ് കൊച്ചി ജലമെട്രോ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL