
ആലപ്പുഴ: വലിയകുളം ത്രിവേണി ബോയ്സ് ആർട്ട്സ് ആൻഡ് സ്പോർട്ട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ റംസാൻ റിലീഫ് വിതരണവും ഇഫ്ത്താർ സംഗമവും സംഘടിപ്പിച്ചു. നഗരസഭാദ്ധ്യക്ഷ കെ.കെ.ജയമ്മ ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് രക്ഷാധികാരി വി. ജി. വിഷ്ണു അദ്ധ്യക്ഷനായി. നഗരസഭ ഉപാദ്ധ്യക്ഷൻ പി.എസ്.എം ഹുസൈൻ മുഖ്യപ്രഭാഷണം നടത്തി. നഗരസഭ കൗൺസിലർമാരായ ബി.നസീർ, ക്ലാരമ്മ പീറ്റർ, ഒ.കെ.ഷെഫീക്ക് എന്നിവർ സംസാരിച്ചു. ക്ലബ്ബ് പ്രസിഡന്റ് വി.കെ.നാസറുദ്ദീൻ സ്വാഗതവും ജനറൽ സെക്രട്ടറി എം.എസ്.ഷെരീഫ് കുട്ടി നന്ദിയും പറഞ്ഞു. ചാൻ ത്രിവേണി, സനീർ, അമീർ, സജീർ, മുനീർ ഇല്ലിക്കൽ, എം.എസ്.ഷെമീർ എന്നിവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |