
മുഹമ്മ: മണ്ണഞ്ചേരിയിലെ മുതിർന്ന കോൺഗ്രസ് നേതാവായിരുന്ന കുന്നപ്പള്ളി മജീദിന്റെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് മണ്ണഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണ സമ്മേളനവും ഇഫ്താർ സംഗമവും നടത്തി. കെ.പി.സി.സി ജനറൽ സെക്രട്ടറി എ.എ.ഷുക്കൂർ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ബി.അൻസിൽ അദ്ധ്യക്ഷത വഹിച്ചു. അഡ്വ. ഡി. സുഗതൻ അനുസ്മരണ പ്രഭാഷണം നടത്തി. അഡ്വ. ആർ. ഉണ്ണികൃഷ്ണൻ,തോമസ് ജോസഫ്,കെ. വി. മേഘനാദൻ, എം. എസ്. സന്തോഷ്, അഡ്വ. ജി. മനോജ് കുമാർ, കെ. എ. സാബു, കെ. ആർ. രാജാറം എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |