
ആലപ്പുഴ: മുൻ എം.പി അഡ്വ.എ.എം.ആരിഫിന്റെ പ്രാദേശിക വികസന ഫണ്ടിൽ ഉൾപ്പെടുത്തി കറുകയിൽ വാർഡിൽ മാമ്മൂട് ജംഗ്ഷനിൽ സ്ഥാപിച്ച മിനിമാസ്റ്റ് ലൈറ്റിന്റെ സ്വിച്ച് ഓൺ നഗരസഭ വൈസ് ചെയർമാൻ പി.എസ്.എം ഹുസൈൻ നിർവ്വഹിച്ചു. പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ എം.ആർ.പ്രേം അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കൗൺസിലർമാരായ ഗോപിക വിജയപ്രസാദ്, എ.ഷാനവാസ്, അമ്പിളി അരവിന്ദ്, മനു ഉപേന്ദ്രൻ പൊതുപ്രവർത്തകരായ കെ.ജെ.പ്രവീൺ, പി.കെ.സുധീഷ്, വിക്രമൻ ആചാരി, ദീപ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |