
തുറവൂർ: ജപ്പാൻ കുടിവെള്ള പദ്ധതിയുടെ പ്രധാന പൈപ്പ് പൊട്ടിയതിനെ തുടർന്ന് വീണ്ടും ജലവിതരണം മുടങ്ങിയ സാഹചര്യത്തിൽ ദെലീമ ജോജോ എം.എൽ.എ ചൊവ്വാഴ്ച വൈകിട്ട് കോടംതുരുത്തിലെ പൈപ്പ് പൊട്ടിയ ഭാഗം സന്ദർശിച്ചു. എത്രയും വേഗം കുടിവെള്ള വിതരണം പുനരാരംഭിക്കാനുള്ള പ്രവർത്തനം ഊർജിതമാക്കാൻ ജല അതോറിട്ടി ഉദ്യോഗസ്ഥർക്ക് എം.എൽ .എ നിർദ്ദേശം നൽകി. സി. പി.എം അരൂർ ഏരിയ സെക്രട്ടറി അഡ്വ എൻ.പി.ഷിബു, പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്തം എ.യു.അനീഷ് എന്നിവർ എം.എൽ.എക്കൊപ്പമുണ്ടായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |