SignIn
Kerala Kaumudi Online
Friday, 23 October 2026 5.06 AM IST

കളറാകും ആലപ്പുഴയുടെ കടപ്പുറവും കനാലും

ആലപ്പുഴ : കടപ്പുറവും നഗരത്തിലെ കനാലുകളും ബന്ധിപ്പിച്ചുള്ള 92.84 കോടി രൂപയുടെ ഗ്ലോബൽ വാട്ടർ വണ്ടർലാൻഡ് പദ്ധതിക്കായി കാത്ത് ആലപ്പുഴ. കേന്ദ്രസർക്കാരിന്റെ അനുമതി ലഭിച്ച പദ്ധതിയുടെ ഔദ്യോഗിക ഉത്തരവ് വൈകാതെയിറങ്ങുമെന്നാണ് പ്രതീക്ഷ.

പൈതൃകവും ഭൂതകാല ചരിത്രവും പേറുന്ന ആലപ്പുഴ ബീച്ച് നവീകരണം, നടപ്പാതകൾ, വൈദ്യുതീകരണം, ഇരിപ്പിടങ്ങൾ, ലാൻഡ് സ്‌കേപ്പിംഗ്, പാർക്കിംഗ് ഏരിയ, കനാൽ വികസനം, ക്രൂയിസ് ടെർമിനൽ, ജലസാഹസിക കേന്ദ്രം, സാംസ്‌കാരിക വിനിമയ കേന്ദ്രം, ഫുഡ് കോർട്ട്, ഫ്ലോട്ടിംഗ് ഷോപ്പുകൾ തുടങ്ങി ബീച്ചും കനാലുകളും മനോഹരമാക്കാൻ കഴിയുന്ന വമ്പൻ പദ്ധതിയാണ് വരുന്നത്. കേന്ദ്രസർക്കാരിന്റെ സ്വദേശ് ദർശൻ 2.0 പദ്ധതിക്ക് കീഴിലാണ് ഗ്ലോബൽ വാട്ടർ വണ്ടർലാൻഡ് പദ്ധതിയെ ഉൾപ്പെടുത്തിയിരിക്കുന്നത്. സംസ്ഥാന വിനോദസഞ്ചാര വകുപ്പിന്റെ മേൽനോട്ടത്തിലാകും നടപ്പാക്കുക. നഗരത്തിലൊരുങ്ങുന്ന പൈതൃക പദ്ധതിയോട് ബന്ധപ്പെടുത്തി കനാലിലൂടെ ബോട്ട് സർവീസുൾപ്പടെയുണ്ടാകും.

ഗ്ലോബൽ വാട്ടർ വണ്ടർലാൻഡ് പദ്ധതി തുക

₹92.84 കോടി

ഗ്ലോബൽ വാട്ടർ വണ്ടർലാൻഡ് പദ്ധതിയെത്തും

 കടപ്പുറത്ത് കൂടുതൽ സാഹസിക വിനോദങ്ങൾ

 കടപ്പുറത്തിന്റെ പശ്ചാത്തല സൗകര്യം വികസിപ്പിക്കും

 പൈതൃക പദ്ധതിയുമായി ബന്ധപ്പെടുത്തി സഞ്ചാരികളെ ആകർഷിക്കും

 കനാലിലും ജലസാഹസിക വിനോദകേന്ദ്രം

 ഉയരപ്പാതയ്ക്ക് താഴെ വാഹന പാർക്കിംഗ് സൗകര്യം

 പുതിയ കടൽപ്പാലം യാഥാർത്ഥ്യമാകുമ്പോൾ പദ്ധതിയുടെ ഭാഗമായി പാലത്തിൽ ഭക്ഷണശാല

 കനാലുകളുടെ വശത്തും കടപ്പുറത്തും സൈക്കിൾ ട്രാക്ക്

 ഫ്ലോട്ടിംഗ് ഷോപ്പുകൾ



ആലപ്പുഴ ബീച്ചും നഗരവും കനാലുകളും കായലുകളും ചേർത്ത് വൻ പദ്ധതിയാണ് സംസ്ഥാന വിനോദസഞ്ചാരവകുപ്പ് തയ്യാറാക്കി നൽകിയിരിക്കുന്നത്. പദ്ധതി സംബന്ധിച്ച ഉത്തരവ് ഉടനിറങ്ങും.

- എച്ച്.സലാം എം.എൽ.എ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL