
ചാരുംമൂട് : ലഹരിക്കെതിരെയുള്ള കാമ്പയിന്റെ ഭാഗമായി ചത്തിയറ ഗവ. എൽ.പി.എസിലെ കുരുന്നുകൾ മനുഷ്യക്കോട്ട തീർത്തു. ജീവിതമാണ് ലഹരി എന്ന സന്ദേശമുയത്തിയായിരുന്നു പരിപാടി. എസ്.എം.സി ചെയർമാൻ ജെ.അബ്ദുൽ ഷഫീക്ക് സന്ദേശം നൽകി. കുട്ടികളും അദ്ധ്യാപകരും രക്ഷകർത്താക്കളും പങ്കെടുത്ത പരിപാടി ലഹരി വിരുദ്ധ പ്രതിജ്ഞയോടെ സമാപിച്ചു. പ്രഥമാദ്ധ്യാപിക റ്റി.ജെ. സാജിത, സ്റ്റാഫ് സെക്രട്ടറി അശ്വതി കെ.അനിയൻ , അദ്ധ്യാപകരായ എസ്.ശ്രീലത, എം.ജാബിർ തുടങ്ങിയവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |