
ഹരിപ്പാട്: ആറാട്ടുപുഴ പഞ്ചായത്ത് ഓഫീസ് സ്വകാര്യവ്യക്തിയുടെ കാലപ്പഴക്കം ചെന്നവീട് വാങ്ങി അവിടേക്കു മറ്റുന്നതിനു വേണ്ടി പഞ്ചായത്ത് ഭരണസമിതി എടുത്ത തീരുമാനം പുനപരിശോധിക്കണമെന്നും, ഓഫീസ് മാറ്റുകയില്ല എന്ന് പഞ്ചായത്ത് പ്രസിഡന്റ് ജനകീയ സമിതിക്കു നൽകിയ വാക്ക് പാലിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ജനകീയ സമര സമിതിയുടെ ആഭിമുഖ്യത്തിൽ പഞ്ചായത്ത് പടിക്കൽ12-ാം വാർഡ് മെമ്പർ ബിനുപോന്നൻ ആരംഭിച്ച സത്യാഗ്രഹ സമരം മൂന്നാം ദിവസത്തിലേക്ക് കടന്നു. കഴിഞ്ഞ ദിവസത്തെ സമരം ഡി.സി.സി ജനറൽ സെക്രട്ടറി മുഞ്ഞിനാട് രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |