മാന്നാർ: കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ചെങ്ങന്നൂർ മേഖലാ വാർഷികം ഇന്ന് രാവിലെ 9.30 മുതൽ മാന്നാർ സിറിയൻ എം.ഡി. എൽ.പി. സ്കൂളിൽ നടക്കും. സ്വാഗത സംഘം ചെയർപേഴ്സണും മാന്നാർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമായ റ്റി.വി. രത്നകുമാരി അദ്ധ്യക്ഷത വഹിക്കുന്ന സമ്മേളനംശ്രീചിത്രൻ എം.ജെ. ഉദ്ഘാടനം ചെയ്യും. പരിഷത്ത് നിർവ്വാഹക സമിതിയംഗം പി.എ.തങ്കച്ചൻ സംഘടനാരേഖ അവതരിപ്പിക്കും. മേഖല സെക്രട്ടറി പി.കെ.ശിവൻകുട്ടി റിപ്പോർട്ട് അവതരിപ്പിക്കും. ജില്ലാ സെക്രട്ടറി മുരളികാട്ടൂർ, പ്രൊഫ.പി.ഡി.ശശിധരൻ പി.എൻ. ശെൽവരാജൻ, മധു പുഴയോരം, രാധാമണി ശശീന്ദ്രൻ, റ്റി.എസ്. ശ്രീകുമാർ, സുരേഷ് ചേക്കോട്ട്, ലാജി ജോസഫ്, സജിത് റ്റി.എസ് എന്നിവർ സംസാരിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |