
അമ്പലപ്പുഴ : ആലപ്പുഴ കലവൂർ മാരൻകുളങ്ങര ദേവീ ക്ഷേത്രത്തിൽ നടത്തുന്ന അഖില ഭാരത ഭാഗവത മഹാസത്രത്തിന്റെ വിഗ്രഹ ഘോഷയാത്രയ്ക്ക് അമ്പലപ്പുഴ ക്ഷേത്ര വികസന ട്രസ്റ്റിന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി. കരുമാടി കാമരത്ത് ക്ഷേത്രം, നാഗനാട് ദേവീ ക്ഷേത്രം എന്നിവിടങ്ങളിലെ സ്വീകരണത്തിനു ശേഷം ശ്രീകൃഷ്ണ സ്വാമി ക്ഷേത്ര സന്നിധിയിലാണ് സ്വീകരണം നൽകിയത്. സത്ര സമിതി വൈസ് പ്രസിഡന്റ് ടി.അംബുജാക്ഷൻ നായർ, രഥഘോഷയാത്ര ചെയർമാൻ ജി. സോമകുമാർ , കൺവീനർ പി.പി .രതീശൻ , എക്സി.അംഗം മധുകുമാർ , ക്ഷേത്ര വികസന ട്രസ്റ്റ് വൈസ് പ്രസിഡന്റ് കെ.ആർ.ശശിധരൻ പിള്ള, എക്സി അംഗം ബാലക്യഷ്ണൻ തുടങ്ങിയവർ സംബന്ധിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |