SignIn
Kerala Kaumudi Online
Friday, 23 October 2026 1.58 AM IST

മാവേലിക്കര നഗരസഭയിൽ ചെയർമാൻ പുറത്ത്

s

അവിശ്വാസപ്രമേയം പാസായി

മാവേലിക്കര: മാവേലിക്കര നഗരസഭയിൽ ചെയർമാനെതിരായ അവിശ്വാസപ്രമേയം പാസായി. കോൺഗ്രസ് ഭരിക്കുന്ന നഗരസഭയിൽ ചെയർമാനെതിരെ കോൺഗ്രസ് തന്നെ കൊണ്ടുവന്ന അവിശ്വാസ പ്രമേയം സി.പി.എം അംഗങ്ങൾ കൂടി പിന്തുണച്ചതോടെയാണ് പാസായത്. കൗൺസിൽ യോഗത്തിൽ നിന്ന് ബി.ജെ.പി ഇറങ്ങിപ്പോയി. ബി.ജെ.പി അംഗങ്ങൾ വിട്ടുനിന്നതോടെ 28 അംഗ കൗൺസിലിൽ 18 പേരുടെ പിന്തുണയോടെ കോൺഗ്രസ് കൊണ്ടുവന്ന അവിശ്വാസം പാസാകുകയായിരുന്നു.

സ്വതന്ത്രനായി ജയിച്ച ശ്രീകുമാറിന് ആദ്യ മൂന്ന് വർഷമാണ് ചെയർമാൻ സ്ഥാനം കോൺഗ്രസ് നൽകിയിരുന്നത്. അടുത്ത രണ്ട് വർഷം കോൺഗ്രസ് ചെയർമാന് ശ്രീകുമാർ പിന്തുണ നൽകണമെന്നതായിരുന്നു വ്യവസ്ഥ. എന്നാൽ മൂന്ന് വർഷം പിന്നിട്ടിട്ടും ശ്രീകുമാർ ചെയർമാൻ സ്ഥാനം ഒഴിയാൻ തയ്യാറാകാതിരുന്നതിനെ തുടർന്നാണ് കോൺഗ്രസ് അവിശ്വാസപ്രമേയം കൊണ്ടുവന്നത്.

ജനാധിപത്യത്തിന്റെ വിജയം: കോൺ​ഗ്രസ്

നഗരസഭ ചെയർമാനെതിരെയുള്ള അവിശ്വാസ പ്രമേയത്തിന്റെ വിജയം ജനാധി​പത്യത്തിന്റെ വിജയമാണെന്നും . മൂന്നേമുക്കാൽ വർഷം പിന്തുണ നൽകി​യ കോൺ​ഗ്രസിനൊപ്പം കെ.വി.ശ്രീകുമാർ ഇനി നിലകൊള്ളുമെന്ന പ്രതീക്ഷയാണുള്ളന്നും കോണ്‍ഗ്രസ് പാർലമെന്ററി പാർട്ടി ലീഡർ നൈനാൻ.സി.കുറ്റിശേരിൽ , സെക്രട്ടറി അനി വർഗീസ് എന്നിവർ പ്രസ്താവനയിൽ അറിയിച്ചു.

സി.പി.എം -കോൺഗ്രസ്‌ കൂട്ടുകെട്ട്
സി.പി.എമ്മിന്റെ രഹസ്യ പിന്തുണയോടെ അധികാരത്തിലെത്തിയ യു.ഡി.എഫ് ചെയർമാനെ അവിശ്വാസ നാടകത്തിലൂടെ പുറത്താക്കിയ നടപടി സാധാരണക്കാരുടെ കണ്ണിൽ പൊടിയിടുന്നതിനാണെന്ന് ബി.ജെ.പി ആരോപിച്ചു. സി.പി.എം - കോൺഗ്രസ് അവിശുദ്ധ കൂട്ടുകെട്ട് ഇതിലൂടെ മറനീക്കിയതായും ബി.ജെ.പി നേതാക്കൾ പറഞ്ഞു. കോൺഗ്രസ് ഭരണസമിതി രാജിവെക്കണമെന്ന് ആവിശ്യപ്പെട്ട് ബി.ജെ.പി നഗരസഭ ഉപരോധിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL