മാവേലിക്കര: മാവേലിക്കര ലോക്സഭ മണ്ഡലത്തിൽ കുട്ടനാട്ടിലെ തകഴി ഉൾപ്പെടെ മൂന്ന് റെയിൽവേ ഓവർ ബ്രിഡ്ജുകളുടെ നിർമ്മാണം സംസ്ഥാന സർക്കാർ കെ.ആർ.ഡി.സി.എല്ലിനെ ഏൽപ്പിച്ചതായി കൊടിക്കുന്നിൽ സുരേഷ് എം.പി അറിയിച്ചു.
ചങ്ങനാശ്ശേരി നാലുകോടി, പത്തനാപുരം ആവണീശ്വരം എന്നിവയാണ് മറ്റ് രണ്ട് റെയിൽ ഓവർ ബ്രിഡ്ജുകൾ.
എം.പിമാരുടെ കോൺഫറൻസിൽ മുഖ്യമന്ത്രിയോട് തുടർച്ചയായി വിഷയം ഉന്നയിക്കുകയും നിരന്തര ഇടപെടൽ നടത്തുകയും ചെയ്തതിന്റെ ഭാഗമായിട്ടാണ് ഇത്തവണത്തെ പട്ടികയിൽ മൂന്നു പദ്ധതികളും ഇടം നേടിയതെന്ന് എം.പി പറഞ്ഞു. . 2021ൽ റെയിൽവേയുടെ അനുമതിയും ഫണ്ടും മേൽപ്പാലങ്ങൾക്കായി ലഭ്യമാക്കിയിരുന്നു. എന്നാൽ കേരള സർക്കാരിന്റെ ഭാഗത്തുനിന്നുള്ള ഫണ്ടിന്റെ അപര്യാപ്തത മൂലം പദ്ധതി അനന്തമായി നീളുകയായിരുന്നു.
പുതിയ ഉത്തരവിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്ത് 38 റോഡ് ഓവർ ബ്രിഡ്ജുകളുടെയും (ആർ.ഒ.ബി.) റെയിൽവേ അണ്ടർ ബ്രിഡ്ജുകളുടെയും (ആർ.യു.ബി.) നിർമ്മാണമാണ് കേരള റെയിൽ ഡെവലപ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡിനെ ഏൽപ്പിച്ചത്..
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |