ആലപ്പുഴ: മദ്ധ്യവേനലവധിയുമായി ബന്ധപ്പെട്ട് കുട്ടികൾ അടക്കമുള്ള വിനോദ സഞ്ചാരികളുടെ തിരക്ക് വർദ്ധിക്കുവാൻ സാധ്യതയുള്ളതിനാൽ നിയമാനുസൃത രേഖകളില്ലാതെ ഹൗസ് ബോട്ടുകളുൾപ്പെടെയുള്ള ജലയാനങ്ങൾ സർവീസ് നടത്തരുതെന്ന് തുറമുഖ ഓഫീസർ അറിയിച്ചു.
ഹൗസ് ബോട്ടുകൾ, ശിക്കാര ബോട്ടുകൾ, മോട്ടോർ ബോട്ടുകൾ, സ്പീഡ് ബോട്ടുകൾ എന്നിവ അടക്കമുള്ള എല്ലാ ജലവാഹനങ്ങളും സാധുവായ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, സർവ്വേ സർട്ടിഫിക്കറ്റ്, ഇൻഷുറൻസ് സർട്ടിഫിക്കറ്റ്, മറ്റ് നിയമാനുസൃതമായ രേഖകൾ എന്നിവ ഇല്ലാതെ സർവ്വീസ് നടത്താൻ പാടില്ലെന്നാണ് അറിയിപ്പ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |