ബുധനൂർ: ഗ്രാമസേവാ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ ബുധനൂർ പരാശക്തി ബാലികാസദനത്തിൽ വ്യക്തിത്വ വികസന ശിബിരം 'തളിര് 2025' ഏപ്രിൽ 1 മുതൽ 11 വരെ നടക്കും. ക്യാമ്പിൽ കുട്ടികളുടെ ആദ്ധ്യാത്മിക വ്യക്തിത്വ വികസനവുമായി വേണ്ടപ്പെട്ട നിരവധി പ്രോഗ്രാമുകൾ ഉണ്ടായിരിക്കും. 10 വയസിനു മുകളിലുള്ള പെൺകുട്ടികൾക്കായി കേരളാപൊലീസ് വനിതാ സെല്ലിന്റെ നേതൃത്വത്തിൽ സെൽഫ് ഡിഫെൻസ് പ്രോഗ്രാമും നടക്കും. മുൻകൂട്ടി രജിസ്റ്റർ ചെയ്ത കുട്ടികൾക്ക് യോഗ ആൻഡ് മെഡിറ്റേഷനും ഉണ്ടായിരിക്കും. കോർഡിനേറ്റർമാരായ ഭദ്ര ശർമ, ലക്ഷ്മി പ്രിയ എന്നിവർ നേതൃത്വം നൽകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |