
മാന്നാർ: നാഷണൽ ഗ്രന്ഥശാലയും ആഭേരി ഗാനമിത്രയും സംയുക്തമായി പി.ഭാസ്കരൻ, ഒ.എൻ.വി, ദേവരാജൻ എന്നിവരെ അനുസ്മരിച്ചു. നാഷണൽ ഗ്രന്ഥശാലയിൽ നടന്ന അനുസ്മരണ പരിപാടി ചെറുകഥാകൃത്ത് മധു തൃപ്പെരുന്തുറ ഉദ്ഘാടനം ചെയ്തു. ആഭേരി ഗാനമിത്ര പ്രസിഡന്റ് ഡോ.പ്രകാശ് കൈമൾ അദ്ധ്യക്ഷത വഹിച്ചു. എൽ.പി സത്യപ്രകാശ്, അഡ്വ. അൻസാരി എം.എ, ശശിധരൻ.ആർ, കലാലയം ഗോപാലകൃഷ്ണൻ, പി.സി രവി, ശോഭന രാജേന്ദ്രൻ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. പി.ഭാസ്കരൻ, ഒ.എൻ.വി, ദേവരാജൻ എന്നിവരുടെ ഗാനങ്ങളുടെ അവതരണവും നടന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |