ആലപ്പുഴ: മുഴുവൻ അദ്ധ്യാപകരുടെയും നിയമനങ്ങൾ അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് കെ.പി.എസ്.ടി.എ ആലപ്പുഴ റവന്യൂ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അൺ അപ്രൂവ്ഡ് ടീച്ചേഴ്‌സ് കൺവെൻഷനുകൾ വിദ്യാഭ്യാസ ജില്ലാ കേന്ദ്രങ്ങളിൽ നടന്നു. ഭിന്നശേഷി വിഷയത്തിൽ എൻ.എസ്.എസ് മാനേജ്‌മെന്റിന് അനുകൂലമായ സുപ്രീംകോടതി വിധി എല്ലാ അദ്ധ്യാപകർക്കും ബാധകമാണെന്നിരിക്കെ,ഒരു വിഭാഗത്തിന് മാത്രമായി പരിമിതപ്പെടുത്തിക്കൊണ്ട് പതിനാറായിരത്തോളം തസ്തികകൾ ഒഴിച്ചിടാൻ അനുവദിക്കില്ലെന്നും ചെറുത്ത് തോൽപ്പിക്കുമെന്നും അറിയിച്ചു. കെ.പി.എസ്.ടി.എ നാല് വിദ്യാഭ്യാസ ജില്ലകളിലും കൺവെൻഷനുകൾ നടത്തി. ചേർത്തലയിൽ കെ.പി.സി.സി സെക്രട്ടറി അഡ്വ.എസ് ശരത്ത് ഉദ്ഘാടനം ചെയ്തു.സംസ്ഥാന സെക്രട്ടറി ജോൺ ബോസ്‌കോ മുഖ്യപ്രഭാഷണം നടത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |