ആലപ്പുഴ: സി.പി.ഐ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ഏപ്രിൽ 23ന് ജില്ലയിലെ 500 കേന്ദ്രങ്ങളിൽ പച്ചക്കറി കൃഷി ആരംഭിക്കാൻ ജില്ലാ കൗൺസിൽ യോഗം തീരുമാനിച്ചു. പാർട്ടിയുടെ നൂറാംവാർഷിക ആഘോഷങ്ങളുമായി ബന്ധപ്പെട്ട് നൂറ് പ്രഭാഷണ പരിപാടികൾ സംഘടിപ്പിക്കും. ലഹരി വ്യാപനത്തിനെതിരെ 21ന് മണ്ഡലം കേന്ദ്രങ്ങളിൽ എ.ഐ.വൈ.എഫ്, മഹിളാസംഘം, എ.ഐ.എസ്.എഫ് എന്നീ സംഘടനകൾ സംയുക്തമായി സംഘടിപ്പിക്കുന്ന ബഹുജന ശൃംഖല വിജയിപ്പിക്കാൻ അഭ്യർത്ഥിച്ചു. ജില്ലാ കൗൺസിൽ അംഗം പി.ബി.സുഗതൻ അദ്ധ്യക്ഷനായിരുന്നു. ജില്ലാ സെക്രട്ടറി ടി.ജെ.ആഞ്ചലോസ്, മന്ത്രി പി.പ്രസാദ്, ജില്ലാ അസി. സെക്രട്ടറിമാരായ പി.വി.സത്യനേശൻ,എസ്.സോളമൻ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |