SignIn
Kerala Kaumudi Online
Friday, 23 October 2026 7.27 PM IST

ആലപ്പുഴ ട്രാൻ. ബസ് സ്റ്റാൻഡ് നിരീക്ഷണ വലയത്തിൽ

ആലപ്പുഴ: ആലപ്പുഴ കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചു. പോക്കറ്റടി, അക്രമം, അനാശാസ്യക്കാരുടെ അഴിഞ്ഞാട്ടം തുടങ്ങിയവ നിയന്ത്രിക്കുന്നതിനും സ്റ്റാൻഡിൽ വന്നുപോകുന്ന ബസുകളുടെ നിരീക്ഷണവും കൂടി കണക്കിലെടുത്താണ് ട്രാൻസ് ‌പോർട്ട് കോർപ്പറേഷൻ നിരീക്ഷണ സംവിധാനം ഏർപ്പെടുത്തിയത്. മൂന്ന് തൂണുകളിലായി അഞ്ച് ക്യാമറകളാണ് സ്ഥാപിച്ചിട്ടുള്ളത്.

ഏറ്റവും കൂടുതൽ യാത്രക്കാർ കേന്ദ്രീകരിക്കുന്ന ഫാസ്റ്റ് പാസഞ്ചർ ബസുകൾ നിർത്തുന്ന ഭാഗം, സ്ത്രീകളുടെ വിശ്രമകേന്ദ്രം, സ്റ്റേഷൻ ഓഫീസറുടെ ഓഫീസ് പരിസരം എന്നിവ വ്യക്തമായി നിരീക്ഷിക്കാൻ സാധിക്കുന്ന തരത്തിലാണ് ക്യാമറകൾ സജ്ജമാക്കിയിട്ടുള്ളത്.

കെ.എസ്.ആർ.ടി.സി സ്വന്തം ചെലവിൽ സ്ഥാപിച്ചിരിക്കുന്ന ക്യാമറകളിൽ നിന്നുള്ള ദൃശ്യങ്ങൾ തിരുവനന്തപുരം ചീഫ് ഓഫീസിൽ വരെ പരിശോധിക്കാൻ കഴിയും.ജില്ലാ എ.ടി.ഒയ്ക്കും ദൃശ്യങ്ങൾ നേരിട്ട് കാണാനുള്ള സംവിധാനമുണ്ട്. സംസ്ഥാനത്തെ എല്ലാ കെ.എസ്.ആർ.ടി ഡ‌ിപ്പോകളിലും നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കാനുള്ള ചീഫ് ഓഫീസിന്റെ നിർദ്ദേശത്തെ തുടർന്നാണ് നടപടി. ജില്ലയിൽ ആലപ്പുഴ ഡിപ്പോയിലാണ് പദ്ധതി ആദ്യം നടപ്പാക്കിയത്.

അതേസമയം, ജില്ലാ ഭരണകൂടത്തിന്റെ നിർദ്ദേശപ്രകാരം അടുത്തിടെ പ്രദേശത്ത് നിരവധി നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും, കണക്ഷൻ പ്രക്രിയ പൂർത്തിയായിട്ടില്ല.

3 തൂണകളിലായി

5 ക്യാമറകൾ

സാമൂഹ്യ വിരുദ്ധശല്യം, മോഷണം എന്നിവ തടയാൻ ക്യാമറ സംവിധാനം പ്രയോജനപ്പെടും. 24 മണിക്കൂറും നിരീക്ഷണം നടക്കുന്നുണ്ട്

- കെ.എസ്.ആർ.ടി.സി അധികൃതർ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL