SignIn
Kerala Kaumudi Online
Friday, 23 October 2026 8.25 PM IST

വിശുദ്ധ റംസാന് പരിസമാപ്തി, ഇന്ന് ഈദുൽ ഫിത്തർ

ആലപ്പുഴ: ഒരു മാസത്തെ ത്യാഗനിർഭരമായ വ്രതാനുഷ്ഠാനത്തിന് ശേഷം വന്നെത്തുന്ന ഈദുൽ ഫിത്തറിനെ വരവേൽക്കാൻ വിശ്വാസി സമൂഹവും പള്ളികളും ഈദ് ഗാഹുകളും ഒരുങ്ങി. റംസാൻ വ്രതം പകർന്നു നൽകിയ ആത്മീയ വിശുദ്ധിയോടെ സ്‌നേഹവും സന്തോഷവും പങ്കുവയ്ക്കുവാനുള്ള പുണ്യദിനമായ പെരുന്നാളിനെ എതിരേൽക്കാൻ വിപുലമായ ഒരുക്കങ്ങളാണ് വിശ്വാസികൾ നടത്തിയിട്ടുള്ളത്. പെരുന്നാൾ ദിനത്തിൽ നിസ്‌കാരത്തിലും പ്രാർത്ഥനയിലും ബന്ധുസന്ദർശനത്തിലും മുഴുകും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പീഡനം അനുഭവിക്കുന്ന ജനതയ്ക്കു വേണ്ടി പ്രത്യേക പ്രാർത്ഥനകളും നടത്തും. ആലപ്പുഴ നഗരത്തിൽ പടിഞ്ഞാറെ ശാഫി മുസ്ലിം ജമാഅത്ത്, കിഴക്കേമഹൽ മുസ്ലിം ജമാഅത്ത്, വടക്കേ മഹൽ മുസ്ലിം ജമാഅത്ത്, തെക്കേ മഹൽ മുസ്ലിം ജമാഅത്ത്, തെക്കനാര്യാട് മുസ്ലിം ജമാഅത്ത്, വട്ടപ്പള്ളി ജാഫർ ജുമാ മസ്ജിദ്, വലിയകുളം ടി.എം.എ ജുമാ മസ്ജിദ്, വലിയമരം ഇർഷാദ് മഹൽ ജുമാമസ്ജിദ്, ചാത്തനാട് എം.എം.എ ജുമുഅ മസ്ജിദ്, ചുങ്കം ചിറക്കോട് മഹൽ, വഴിച്ചേരി സി.എം.ജെ.എം മഹല്ല്, ദറസ് ജുമാ മസ്ജിദ്, പുത്തൻപള്ളി മസ്ജിദ് മഹൽ, പാലസ് ജുമാ മസ്ജിദ്, ജില്ലകോടതി ജുമാമസ്ജിദ്, വെറ്റക്കാരൻ മുഹ്യുദ്ദീൻ മസ്ജിദ്, മക്കിടുഷാ ജുമാ മസ്ജിദ്, കാത്തിരംചിറ ജുമാ മസ്ജിദ്, പള്ളാത്തുരുത്തി എം.എസ്.എസ് ജുമാ മസ്ജിദ് എന്നിവിടങ്ങളിൽ നിസ്‌കാരം നടക്കും.

മാന്നാർ പുത്തൻ പള്ളി ജുമാ മസ്ജിദിൽ ചീഫ് ഇമാം കെ.സഹലബത്ത് ദാരിമിയും കുരട്ടിക്കാട് ജുമാ മസ്ജിദിൽ ഇമാം നിസാമുദ്ദീൻ നഈമിയും ഇരമത്തൂർ ജുമാമസ്ജിദിൽ ഡോ.മുഹമ്മദ് ജാബിർ അഹ്സനിയും പാവുക്കര ജുമാമസ്ജിദിൽ ചീഫ് ഇമാം നൗഫൽ ഫാളിലിയും മാന്നാർ സലഫി മസ്ജിദിൽ കോഴിക്കോട് അബ്ദുൽ മജീദ് മൗലവിയും കൊല്ലകടവ് ജുമാ മസ്ജിദിൽ ചീഫ് ഇമാം മുഹമ്മദ് റഫീഖ് മിസ്ബാഹി അൽ ഖാസിമിയും പെരുന്നാൾ നിസ്കാരത്തിനും ഖുത്തുബയ്ക്കും നേതൃത്വം നൽകും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL