SignIn
Kerala Kaumudi Online
Friday, 23 October 2026 8.25 PM IST

ജില്ലയിൽ ആറ് ലക്ഷം പാഠപുസ്തകങ്ങളെത്തി

book

ആലപ്പുഴ: സർക്കാർ, എയ്ഡഡ് സ്കൂളുകളിലേക്കുള്ള ആറ് ലക്ഷത്തോളം പാഠപുസ്തകങ്ങൾ ജില്ലയിലെ 261 സൊസൈറ്റികളിലെത്തി. 1, 3, 5, 7, 9 ക്ലാസുകളിലേക്കുള്ള പുസ്തകങ്ങളാണ് എത്തിച്ചത്. പുതിയ അദ്ധ്യയന വർഷം ഒന്ന് മുതൽ പത്ത് വരെ ക്ലാസുകളിൽ രണ്ട് വാല്യങ്ങളിലായി ആകെ 27 ലക്ഷം പുസ്തകങ്ങളാണ് ആവശ്യമുള്ളത്. ആദ്യ വാല്യം മാത്രം 17ലക്ഷത്തിലധികമുണ്ടാകും. ഇവയിൽ ഒമ്പത് ലക്ഷത്തോളം പുസ്തകങ്ങൾ എത്തിച്ചേർന്നതോടെയാണ് സൊസൈറ്റികളിലേക്കുള്ള വിതരണത്തിന് തുടക്കമായത്. പത്താം ക്ലാസുകളിലേക്കുള്ള പുസ്തകങ്ങളും വന്നുതുടങ്ങിയിട്ടുണ്ട്. 2,4,6,8 ക്ലാസുകളിലെ പുസ്തകങ്ങൾ അച്ചടി പൂർത്തിയായി ജില്ലാ ഹബ്ബായ ആലപ്പുഴ ഗേൾസ് സ്കൂളിലെത്തിയിട്ടില്ല. ഓരോ സൊസൈറ്റിക്കും കൈമാറേണ്ട പുസ്തകങ്ങളുടെയും, ഓരോ സ്കൂളിനും ആവശ്യമായ പുസ്തകങ്ങളുടെയും കണക്ക് ടെക്സ്റ്റ് ബുക്ക് മോണിറ്ററിംഗ് സിസ്റ്റം വഴി ശേഖരിച്ചിച്ചിട്ടുണ്ട്. പുസ്തകങ്ങൾ തരം തിരിക്കുന്ന കുടുംബശ്രീ പ്രവർത്തകർ തന്നെയാണ് സൊസൈറ്റികളിലേക്കുള്ള പുസ്തകവിതരണവും നടത്തുന്നത്. ഒരു വാഹനത്തിൽ രണ്ട് പ്രവർത്തകരുണ്ടാവും. രാവിലെ 9.30 മുതൽ 5 മണിവരെയാണ് കുടുംബശ്രീ വനിതകളുടെ പ്രവർത്തന സമയം. ദൂരസ്ഥലങ്ങളിൽ സ്റ്റോക്കെത്തിക്കാൻ പോകുമ്പോൾ ഡ്യൂട്ടി രാത്രിവരെ നീണ്ടേക്കാം. ഈ ദിവസങ്ങളിൽ അധികക്കൂലി പൊതുവിദ്യാഭ്യസ വകുപ്പ് ലഭ്യമാക്കും. പുസ്തകങ്ങൾ തരം തിരിക്കുക, പേക്ക് ചെയ്യുക, വിതരണം നടത്തുക എന്നിവയാണ് വനിതകൾ ചെയ്യുന്നത്. കയറ്റിറക്ക് ജോലികൾ ചെയ്യുന്നത് യൂണിയൻ തൊഴിലാളികളാണ്.

പുസ്തകങ്ങൾ

വാല്യം ഒന്ന്

ആവശ്യമുള്ളത് : 17,18,197

സ്റ്റോക്കുള്ളത് : 9,13,323

വിതരണം ചെയ്തത്: 6,26,415

സൊസൈറ്റികൾ: 261

വാല്യം രണ്ട് : 10,02,479

കുടുംബശ്രീ വനിതകൾ : 11 പേർ

ദിവസ വേതനം : 750 രൂപ

സൂപ്പർവൈസർ: 1പേർ

ദിവസ വേതനം : 900 രൂപ

ആദ്യ റൗണ്ട് വിതരണം എല്ലാ സൊസൈറ്റികളിലും പൂർത്തിയാക്കി. നിലവിൽ പുതിയ സ്റ്റോക്ക് തരംതിരിക്കുകയാണ്. സ്‌കൂൾ തുറക്കുംമുമ്പ് എല്ലാവിദ്യാലയങ്ങളിലും പുസ്തകങ്ങൾ ലഭ്യമാകുന്ന തരത്തിലാണ് പ്രവർത്തനം

- ആതിര, സൂപ്പർവൈസർ, കേരള ബുക്‌സ് ആൻഡ് പബ്ലിക്കേഷൻസ് സൊസൈറ്റി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL