
മുഹമ്മ: ലഹരി കച്ചവടക്കാർക്ക് പൊലീസ് ഒത്താശ ചെയ്യുകയാണെന്ന് ചാണ്ടി ഉമ്മൻ എംഎൽഎ ആരോപിച്ചു . മുഹമ്മ പഞ്ചായത്ത് മൂന്നാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ മഹാത്മാഗാന്ധി കുടുംബ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു ചാണ്ടി ഉമ്മൻ . ഷിബു ടി .ആർ . അധ്യക്ഷത വഹിച്ചു. ആശാവർക്കർമാരെയും ഹരിത കർമ്മസേനാംഗങ്ങളെയും മണ്ഡലം പ്രസിഡൻറ് വി.എം. സുഗാന്ധി ആദരിച്ചു. കെ.ആർ. രാജാറാം മുഖ്യപ്രഭാഷണം നടത്തി. ആർ. ശശിധരൻ സി.കെ അശോകൻ, ടി .വി ഉദയകരൻ, സദാനന്ദൻ പിള്ള ,ആർ. വിനോദ്, എസ്. സജീവ് ഷിബു പറശ്ശേരി, ലൈലാ ഷാജി എസ്. ടി
റെജി തുടങ്ങിയ നേതാക്കൾ സംസാരിച്ചു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |